അട്ടപ്പാടിയിൽ അനധികൃതമായി നടന്നുവരുന്ന റിസോർട്ടുകളും  ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് എംപി, എംഎൽഎ, സബ് കളക്ടർ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു

ചീരക്കടവ്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയരികിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന റിസോർട്ട് പൂട്ടി സീൽ വച്ച് പുതൂർ പൊലീസ്. പുതൂർ പഞ്ചായത്തിലെ ചീരക്കടവ് 70 ഏക്കർ എന്നുപറയുന്ന സ്ഥലത്ത് പ്രവർത്തിച്ചുവന്ന വാനിത്തായി എന്ന റിസോർട്ടാണ് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയും രേഖകൾ ഒന്നുമില്ലാതെയും പ്രവർത്തിച്ചു വന്നിരുന്നത്.

അട്ടപ്പാടിയിൽ അനധികൃതമായി നടന്നുവരുന്ന റിസോർട്ടുകളും ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് എംപി, എംഎൽഎ, സബ് കളക്ടർ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ആണെന്നും പൊലീസ് പറയുന്നു. പുഴ പുറമ്പോക്ക് കയ്യേറിയാണ് റിസോർട്ട് നടത്തുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്നു, പ്രതികളില്‍ കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും

നേരത്തെ മാര്‍ച്ച് അവസാന വാരത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കെട്ടിയുയര്‍ത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടവും പൊളിച്ചിരുന്നു.മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു നടപടി. നിശ്ചയിച്ച സമയപരിധിക്കകം മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player