ബഗ്പട്: ജന്മദിനാഘോഷങ്ങള്‍ക്കിടെ തോക്കുപയോഗിച്ച യുവാവിനായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഉത്തര്‍പ്രദേശിലെ ബഗ്പടിലാണ്  പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ യുവാവ് തോക്കുപയോഗിച്ച് കേക്കുമുറിച്ചത്.

സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെ പിറന്നാളുകാരനായ യുവാവ് കേക്ക് മുറിക്കുന്നതിന് മുമ്പ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. സുഹൃത്തുക്കളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു.