Asianet News MalayalamAsianet News Malayalam

കൈക്കൂലിക്കേസ്: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട് വിജിലൻസ് സെൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശൂർ ഡിഐജിയാണ് നടപടി എടുത്തത്. 

police suspended in bribe case palakkad
Author
Palakkad, First Published May 5, 2021, 10:12 PM IST

പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ. വാളയാറിൽ മാടുവണ്ടിയിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തതത്. കോഴിക്കോട് വിജിലൻസ് സെൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശൂർ ഡിഐജിയാണ് നടപടി എടുത്തത്. 

Follow Us:
Download App:
  • android
  • ios