Asianet News MalayalamAsianet News Malayalam

കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടിയ ശേഷം സ്റ്റേഷന് മുന്നിൽ അഭ്യാസം! യുവാവിന്റെ ലൈസൻസ് റദ്ദാക്കി പൊലീസ്

നമ്പർ പ്ലേറ്റുപോലുമില്ലാതെ ആഡംബര ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ശക്തികുളങ്ങര സ്വദേശിയായ നിധീഷ് എന്ന ഇരുപത്തിരണ്ടുകാരൻ്റെ ബൈക്ക് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്

police took action on bike stunt out side police station
Author
KERALA, First Published Apr 27, 2021, 11:13 PM IST

കൊച്ചി: നടുറോഡിൽ ബൈക്കഭ്യാസം നടത്തിയതിന് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടിയതിനു പിന്നാലെ പൊലീസ് സ്‌റ്റേഷന് മുന്നിൽ തന്നെ അഭ്യാസം കാട്ടിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ യുവാവിന്റെ ലൈസൻസ് റദ്ദാക്കിയായിരുന്നു പൊലീസിന്റെ തിരിച്ചടി. 

നമ്പർ പ്ലേറ്റുപോലുമില്ലാതെ ആഡംബര ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ശക്തികുളങ്ങര സ്വദേശിയായ നിധീഷ് എന്ന ഇരുപത്തിരണ്ടുകാരൻ്റെ ബൈക്ക് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബൈക്ക് തിരികെ കിട്ടിയതിനു പിന്നാലെ നിധീഷ് സ്റ്റേഷന് മുന്നിൽ തന്നെ അഭ്യാസം കാണിച്ച ഇയാൾ വീഡിയോ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പൊലീസിനെ പറ്റിച്ചെന്ന തരത്തിൽ നിധീഷും സുഹൃത്തുക്കളും ചേർന്ന് പ്രചരിപ്പിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരവൂർ പൊലീസ് മറുപണി കൊടുത്തത്. നിധീഷിൻ്റെ ബൈക്ക് വീണ്ടും കസ്റ്റഡിയിലെടുത്ത പൊലീസ് മോട്ടോർ വാഹന വകുപ്പിനെ കൊണ്ട്  നിധീഷിൻ്റെ ലൈസൻസും റദ്ദാക്കി. ബൈക്ക് വീണ്ടും കസ്റ്റഡിയിലെടുത്തതടക്കമുള്ള ദൃശ്യങ്ങൾ ചേർത്ത് ട്രോൾ വീഡിയോ കേരള പൊലീസിൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും കൈയ്യടി നേടുകയാണ് .

Follow Us:
Download App:
  • android
  • ios