Asianet News MalayalamAsianet News Malayalam

മൈസൂരു കൂട്ടബലാത്സംഗ കേസ്: രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്

പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ മോഷണക്കേസുണ്ട്.

police want two more arrest In Mysuru Gang Rape Case Says Karnataka Top Cop
Author
Mysuru, First Published Aug 30, 2021, 12:10 AM IST

മൈസൂരു: കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ ശക്തമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനിടെ രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് മൈസൂരു സര്‍വ്വകലാശാല പിന്‍വലിച്ചു.

പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒറ്റയ്ക്ക് വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകള്‍ മൈസൂരുവില്‍ ഇവര്‍ക്കെതിരെയുണ്ട്. തമിഴ്നാട് സ്വദേശികളായ രണ്ട് ലോറി ഡ്രൈവര്‍മാര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തമിഴ്നാടും ആന്ധ്രയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ആരോഗ്യനില മെച്ചപ്പെട്ട യുവതിയെ മാതാപിതാക്കള്‍ ഹെലികോപ്റ്ററില്‍ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചതോടെ സ്വമേധയാ കേസെടുത്താണ് പൊലീസ് അന്വേഷണം. 

അതേസമയംകേരളം തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios