രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ പൊലീസ് വേഷത്തിൽ തന്നെ പെൺകുട്ടിയെ ഉപദ്രവിക്കാനും തുടങ്ങി
ഭോപ്പാൽ: സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെ ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരാറുള്ളത്. പലപ്പോഴും സംരക്ഷണ നൽകേണ്ടവർ തന്നെയാണ് പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നത്. എന്ത് പ്രശ്നം സംഭവിച്ചാലും നീതിയും രക്ഷയും തേടി ആദ്യം ഏവരും സമീപ്പിക്കാറുള്ളത് പൊലീസിനെയാണ്. അത്തരത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഓരോ പൊലീസുകാരന്‍റെയും കർത്തവ്യം കൂടിയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ശമ്പളം നൽകി പൊലീസുകാരെ നിയമിച്ചിട്ടുള്ളത്. എന്നാൽ സംരക്ഷണം നൽകേണ്ടവർ തന്നെ വേട്ടക്കാരനായി മാറിയാൽ എന്തുചെയ്യും. മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്ന വാർത്ത അത്തരത്തിലാണ്. രാത്രി റോഡില്‍ ഒറ്റയ്ക്ക് നിന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ പൊലീസുകാരനാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവം ഇങ്ങനെ
മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊലീസുകാരൻ ഒറ്റയ്ക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ പൊലീസ് വേഷത്തിൽ തന്നെ പെൺകുട്ടിയെ ഉപദ്രവിക്കാനും തുടങ്ങി. ബൈക്കിലിരുന്നു കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണംം. ഇയാൾ വലവട്ടം യുവതിയെ പിടിച്ച് വലിക്കുകയും ശരീരത്തിഷ കയറി പിടിക്കുകയുമൊക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടി കുതറി മാറാൻ ശ്രമിക്കുമ്പോഴും ഇയാൾ പീഡന ശ്രമം തുടരുകയായിരുന്നു. ഒടുവിൽ ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി നടക്കാൻ ശ്രമിക്കുന്നതും, ഇയാൾ പിന്തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ഇതാണോ പൊലീസുകാർ നൽകേണ്ട സുരക്ഷ എന്ന ചോദ്യം ഉയർത്തി പലരും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തരം പൊലീസുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്നാണ് ഏവരും പങ്കുവയ്ക്കുന്ന വികാരം.

