ഗാസിയാബാദ്: ഭക്ഷണം തീര്‍ന്നതിന്‍റെ ദേഷ്യത്തിന് പൊലീസുകാരന്‍ ഭക്ഷണശാല ഉടമസ്ഥനു നേരെ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സന്ദീപ് ബലിയാന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ പൊലീസ് കോണ്‍സ്റ്റബിളാണ്.

ഇയാള്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഈ ഭക്ഷണശാലയില്‍ നിന്നായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇയാള്‍ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഇവിടെയെത്തിയെങ്കിലും ഭക്ഷണം തീര്‍ന്നതായി കടയുടമ അറിയിച്ചു. ഇതിന്‍റെ ദേഷ്യത്തില്‍ ഇയാള്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് എടുത്തതായും പൊലീസില്‍ നിന്നും സസ്പെന്‍റ് ചെയ്തതായും ഉന്നതപൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.