തൃശ്ശൂര്‍ തളിക്കുള കാളിദാസാ നഗറില്‍ രാജനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. യൂണിഫോം തയ്ക്കുന്നതിന് അളവെടുക്കാൻ വന്ന ബാലികയെയാണ് പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി പറഞ്ഞറിഞ്ഞ മാതാപിതാക്കൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തൃശ്ശൂര്‍: യൂണിഫോം അളവെടുക്കുന്നതിന് വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.
അതേസമയം, പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ ഒന്നാം പ്രതി ഷെമീറിന് അഞ്ച് വർഷവും ഒരു മാസവും കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ സ്കൂളിൽ വെച്ചാണ് പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്ന രണ്ടും മൂന്നും പ്രതികളായ പ്രധാനാധ്യാപികയും മാനേജരും 25000 രൂപ വീതം പിഴ നൽകണം. പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി.
അതിനിടെ, കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പൊലീസിന്റെ പിടിയിലായി. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകൻ ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികൾ സ്കൂൾ അധികൃതര്‍ക്ക് പരാതി നൽകിയിരുന്നു. പ്രിൻസിപ്പാൾ ഇത് സി ഡബ്ല്യൂ സിക്കും പൊലീസിനും കൈമാറി. തുടര്‍ന്ന്, കേസെടുത്ത കിഴക്കേ കല്ലട പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
