പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. 

കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം ആലുവ എടത്തല പൊലീസ് കേസെടുത്തത്. മരട് പള്ളിയിലെ വികാരിയാണ് സിബി.

നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. 

ഇവിടെ നിന്ന് ഇവരെ ബിഷപ്പ് ഹൌസിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിടുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയി. വൈദികനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona