അധ്യാപകര്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ വനിതാ അധ്യാപകര്‍ ചിത്രീകരിച്ചതായും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. സംഭവത്തില്‍ മന്ധാന പൊലീസാണ് കേസ് എടുത്ത് അന്വേഷിക്കുന്നത്.

നാല് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച (Rape) സംഭവത്തില്‍ ഒന്‍പത് അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കേസ് (case against teachers). രാജസ്ഥാനിലെ (Rajasthan) ആല്‍വാറിലാണ് സംഭവം. മകള്‍ സ്കൂളില്‍ പോകാത്തത് എന്താണെന്ന് ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് സ്കൂളില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടരുന്ന പീഡനത്തേക്കുറിച്ച് പുറത്ത് അറിഞ്ഞതോടെ ഞെട്ടിയത് രക്ഷിതാക്കള്‍ മാത്രമല്ല. അധ്യാപകര്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ വനിതാ അധ്യാപകര്‍ ചിത്രീകരിച്ചതായും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. സംഭവത്തില്‍ മന്ധാന പൊലീസാണ് കേസ് എടുത്ത് അന്വേഷിക്കുന്നത്. വ്യത്യസ്ത കേസുകളായി എടുത്താണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആറാം ക്ലാസ്, നാലാം ക്ലാസ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും ഇതോടെ പരാതിയുമായി എത്തിയിട്ടുണ്ട്. ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണിയും അധ്യാപകര്‍ മുഴക്കിയതായാണ് പരാതികള്‍ വിശദമാക്കുന്നത്. ആല്‍വാറിലെ സര്‍ക്കാര്‍ സ്കൂളിലാണ് പീഡനം നടന്നത്.

വനിതാ അധ്യാപകരടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അധ്യാപകര്‍ പീഡിപ്പിക്കുന്ന വിവരം അധ്യാപികമാരോട് പറഞ്ഞ സമയത്ത് പരാതി നിസാരവല്‍ക്കരിച്ച് ഫീസ് ഇളവ് നല്‍കാമെന്നും ബുക്കുകള്‍ നല്‍കാമെന്ന് വാഗ്ധാനം ചെയ്തതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റാരോടും പരാതിപ്പെടേണ്ടെന്ന് അധ്യാപികമാര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

പരാതിപ്പെട്ട അധ്യാപിക തന്നെ വിദ്യാര്‍ത്ഥിനിയെ അധ്യാപകരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഇവിടെ വച്ച് മദ്യപിച്ച അധ്യാപകര്‍ പീഡിപ്പിച്ചുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. അധ്യാപകര്‍ക്കെതിരെ പരാതിയുമായി എത്തിയ രക്ഷിതാവിനെ മന്ത്രിയുമായുള്ള ബന്ധം കാണിച്ച് ഭീഷണിപ്പെടുത്താന് ശ്രമിച്ചുവെന്നും പരാതി വിശദമാക്കുന്നു. 

അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍

അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഞായറാഴ്ചയാണ് മൂന്നുവയസുകാരി പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച മൂന്ന് വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതി അനുസരിച്ച് 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരിയുടെ ചികിത്സ പുരോഗമിക്കുകയാണ്.