Asianet News MalayalamAsianet News Malayalam

5-ാം ക്ലാസുകാരിയെ സ്കൂളിൽ തടഞ്ഞുനിർത്തി വസ്ത്രമഴിച്ച് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു, പ്രിൻസിപ്പാൾ അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ.

Principal Arrested For Stripping Class 5 Girl ppp Touching Her Private Parts Inside School In Ayodhya
Author
First Published Sep 30, 2023, 6:39 PM IST

അയോധ്യ: അഞ്ചാം ക്ലാസുകാരിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. തന്റെ സ്‌കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ 10 വയസുകാരിയോടാണ് സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ അധ്യാപകൻ കുറ്റകൃത്യം ചെയ്തത്. സംഭവത്തിൽ ഭയന്ന പെൺകുട്ടി സ്കൂളിൽ പോകുന്നത് നിർത്തുകയായിരുന്നു.  ബാബാ ബസാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന റുദൗലി തഹസിൽ മേഖലയിലെ സ്‌കൂളിലാണ് സംഭവം. 

പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോൾ പ്രിൻസിപ്പൽ റിസ്വാൻ അഹമ്മദ് അവളെ തടഞ്ഞുനിർത്തി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും സ്‌കൂളിൽ നിന്ന് ഇറങ്ങിയ ശേഷം പ്രിൻസിപ്പൽ പെൺകുട്ടിയെ ബലമായി ക്ലാസ് മുറിക്കുള്ളിലേക്ക് കയറ്റി വാതിൽ അകത്ത് നിന്ന് പൂട്ടി. തുടർന്ന് പ്രിൻസിപ്പൽ പെൺകുട്ടിയെ നിർബന്ധിച്ച് വസ്ത്രം അഴിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. 

പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ഇയാൾ സംഭവം ആരോടും പറയരുതെന്നും പറഞ്ഞു. ഭയന്നുപോയ പെൺകുട്ടി ഇയാളുടെ ഭീഷണിക്ക് വഴങ്ങി സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടി സ്‌കൂളിൽ പോകുന്നതും നിർത്തുകയായിരുന്നു. പെൺകുട്ടിക്ക് സുഖമില്ലാത്തതിനാൽ സ്‌കൂളിൽ പോകാൻ വിസമ്മതിക്കുകയാണെന്നാണ് ആദ്യം മാതാപിതാക്കൾ കരുതിയത്.  

Read more:  'എപ്പോഴും ഒറ്റയ്ക്ക്'; കറിക്കത്തിയുമായി സ്കൂളിലെത്തിയ 14 -കാരൻ കുത്തിവീഴ്ത്തിയത് അഞ്ച് പേരെ !

പിന്നീട്, സ്‌കൂളിൽ പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് പെൺകുട്ടി സംഭവം വിവരിച്ചത്.  തുടർന്ന് പെൺകുട്ടിയെ കൂട്ടി പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രിൻസിപ്പൽ റിസ്വാൻ അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രിൻസിപ്പൽ പൊലീസ് സ്‌റ്റേഷനിൽ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios