Asianet News MalayalamAsianet News Malayalam

'എപ്പോഴും ഒറ്റയ്ക്ക്'; കറിക്കത്തിയുമായി സ്കൂളിലെത്തിയ 14 -കാരൻ കുത്തിവീഴ്ത്തിയത് അഞ്ച് പേരെ !

 ആക്രമണം നടത്തിയ വിദ്യാർത്ഥി മുൻപ് ഇത്തരത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും സ്കൂളിൽ സൃഷ്ടിച്ചിട്ടില്ലെന്നാണ് അധ്യാപകരും സഹപാഠികളും പറയുന്നത്. എന്നാൽ പ്രത്യേകിച്ച് സൗഹൃദങ്ങളോ ബന്ധങ്ങളോ ഒന്നും ഈ വിദ്യാർത്ഥിക്ക് ഇല്ലായിരുന്നുവെന്നും എപ്പോഴും ഒറ്റയ്ക്കായിരുന്നു കണ്ടിരുന്നതെന്നും അധ്യാപകർ പറയുന്നു.

14-year-old came to school with a knife and stabbed five people bkg
Author
First Published Sep 30, 2023, 5:03 PM IST | Last Updated Sep 30, 2023, 5:03 PM IST

വീട്ടിൽ നിന്നും കറിക്കത്തികളുമായി സ്കൂളിലെത്തിയ 14 കാരൻ അഞ്ചു പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. തെക്കൻ സ്പാനിഷ് പട്ടണമായ ജെറെസ് ഡി ലാ ഫ്രോണ്ടേരയിലെ ഹൈസ്‌കൂളിലാണ് അതേ സ്കൂളിലെ വിദ്യാർത്ഥിയായ 14 -കാരൻ ആക്രമണം നടത്തിയത്. മൂന്ന് അധ്യാപകർക്കും രണ്ട് വിദ്യാർത്ഥികൾക്കുമാണ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണം നടത്തിയ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 8.25 -നാണ് ആയുധവുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി സഹപാഠികളെയും അധ്യാപകരെയും ആക്രമിക്കുന്നതായുള്ള ഫോൺ സന്ദേശം പോലീസിന് ലഭിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ആക്രമണം നടത്തിയ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ച്യൂയിംഗ് ഗം വയറ്റിൽ എത്തിയാൽ ദഹിക്കാൻ ഏഴുവർഷം എടുക്കുമോ ?

സംഭവത്തെക്കുറിച്ച് ആക്രമണത്തിന് സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നത്, വളരെ ദേഷ്യത്തോടെയായിരുന്നു ആക്രമണം നടത്തിയ വിദ്യാർത്ഥി സ്കൂളിലെത്തിയതെന്നാണ്. ക്ലാസ് മുറിയിൽ കയറിയ അവൻ ആരോടും മിണ്ടാതെ ഏറ്റവും പുറകിലെ സീറ്റിൽ പോയിരുന്നു. പിന്നീട് ബാഗിൽ നിന്നും കത്തികൾ പുറത്തെടുത്തു. രണ്ട് കത്തികളായിരുന്നു അവൻ ബാഗിൽ സൂക്ഷിച്ചിരുന്നത്. അവ രണ്ടും പുറത്തെടുത്ത് സഹപാഠികളിൽ ഒരാളെ പിന്നിൽ നിന്നും പിടിച്ച് ഞാൻ നിന്നെ കുത്തിക്കൊല്ലാൻ പോവുകയാണ് എന്ന് പറഞ്ഞ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് മൂന്ന് അധ്യാപകർക്കും ഒരു വിദ്യാർത്ഥിക്കും പരിക്കേറ്റത്. ഈ സമയത്ത് ഭയന്ന മറ്റ് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്നും ഇറങ്ങിയോടി.

പഴകിയ പെസ്റ്റോ കഴിച്ചു; ബ്രസീലിയൻ യുവതി കിടപ്പിലായത് ഒരു വർഷം !

കണ്ണിന് പരിക്കേറ്റ അധ്യാപികമാരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ആക്രമണം നടത്തിയ വിദ്യാർത്ഥി മുൻപ് ഇത്തരത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും സ്കൂളിൽ സൃഷ്ടിച്ചിട്ടില്ലെന്നാണ് അധ്യാപകരും സഹപാഠികളും പറയുന്നത്. എന്നാൽ പ്രത്യേകിച്ച് സൗഹൃദങ്ങളോ ബന്ധങ്ങളോ ഒന്നും ഈ വിദ്യാർത്ഥിക്ക് ഇല്ലായിരുന്നുവെന്നും എപ്പോഴും ഒറ്റയ്ക്കായിരുന്നു കണ്ടിരുന്നതെന്നും അധ്യാപകർ പറയുന്നു. പോലീസ് നിർദ്ദേശത്തെ തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും  ഒഴിപ്പിക്കുകയും താൽക്കാലികമായി സ്കൂൾ അടയ്ക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios