സ്വകാര്യ ബസിനുള്ളിൽ ​ഗാർഹിക ജീവനക്കാരിയെ ഡ്രൈവർ ബലാത്സം​ഗം ചെയ്തു, കാവൽ നിന്നത് കണ്ടക്ടർ

ഗുഡ്ഗാവിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളെ കൊണ്ടുപൊകുന്നതാണ് ബസെന്ന് പൊലീസ് കണ്ടെത്തി. ബസ് ഡ്രൈവർ റോഷൻ ലാൽ (35), കണ്ടക്ടർ നാൻഹെ എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

Private bus driver rapes woman and conductor keeps watch

ഗുഡ്ഗാവ്: സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തതായി പരാതി. ഫെബ്രുവരി 9 ന് രാത്രി ഫരീദാബാദിലെ സെക്ടർ 17ലാണ് സംഭവം. 56 കാരിയായ വീട്ടുജോലിക്കാരിയാണ് ക്രൂരതക്കിരയായത്. ഡ്രൈവർ കുറ്റകൃത്യം ചെയ്യുമ്പോൾ കാവൽ നിന്ന കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ഫ്ലാറ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീ, ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്നതിനായി വൈകുന്നേരം 6 മണിയോടെ സെക്ടർ 17 ബൈപാസ് റോഡിൽ വാഹനം കാത്തിരിക്കുകയായിരുന്നു. ഈ സമയം, വെളുത്ത ബസ് വന്നുനിന്നു. അതുവഴിയാണ് പോകുന്നതെന്ന് ഡ്രൈവർ പറഞ്ഞതോടെ ഇവർ കയറി.

ബസിൽ കയറിയപ്പോഴാണ് വാഹനത്തിലെ ഒരേയൊരു യാത്രക്കാരി താനാണെന്ന് ഇവർ അറിഞ്ഞത്. പോകുന്ന വഴി കൂടുതൽ യാത്രക്കാർ കയറുമെന്ന് കണ്ടക്ടർ പറയുകയും ചെയ്തു. എന്നാൽ, ഒറ്റപ്പെട്ട സ്ഥലത്ത് ഡ്രൈവർ വാഹനം നിർത്തി ഇവരെ പീഡിപ്പിച്ചു. ഈ സമയം, കണ്ടക്ടർ എല്ലാ ജനാലകളും അടക്കുകയും മറ്റുള്ളവർ വരുന്നുണ്ടോ എന്ന് നോക്കി കാവൽ നിൽക്കുകയും ചെയ്തു. 

ആക്രമണത്തിന് ശേഷം, പ്രതി സ്ത്രീയെ സെക്ടർ 17 ൽ ഇറക്കിവിട്ടു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, സ്ത്രീ പൊലീസിൽ പരാതി നൽകി. ബിഎൻഎസിന്റെ സെക്ഷൻ 64 (ബലാത്സംഗം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കുകയപം ചെയ്തു. ഗുഡ്ഗാവിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളെ കൊണ്ടുപൊകുന്നതാണ് ബസെന്ന് പൊലീസ് കണ്ടെത്തി. ബസ് ഡ്രൈവർ റോഷൻ ലാൽ (35), കണ്ടക്ടർ നാൻഹെ എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇരുവരും യുപി സ്വദേശികളാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios