Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; പ്രൊഫസര്‍ക്ക് നഷ്ടമായത് 42000 രൂപ

ദില്ലി കേന്ദ്രമായ ഓൺലൈൻ സൈറ്റിൽ നിന്നാണ് പണം പിൻവലിച്ചത്. രണ്ട്‌ ദിവസമായി പ്രൊഫസർ സുരേഷിന്‍റെ എസ്ബിഐ ഡെബിറ്റ് കാർഡിൽ ഇടയ്ക്കിടെ പ്രശ്‍നങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് കാര്യവട്ടത്തെ ശാഖയിൽ പുതിയ കാർഡിനായി അപേക്ഷ നൽകി. 

professor lost  42000 rupees  online banking fraud
Author
Trivandrum, First Published Jul 21, 2019, 8:36 AM IST

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പില്‍ കേരള യൂണിവേഴ്സിറ്റി മുൻ വകുപ്പ് മേധാവിയുടെ 42000 രൂപ നഷ്ടമായി. ദില്ലി കേന്ദ്രമായ ഓൺലൈൻ സൈറ്റിൽ നിന്നാണ് പണം പിൻവലിച്ചത്. രണ്ട്‌ ദിവസമായി പ്രൊഫസർ സുരേഷിന്‍റെ എസ്ബിഐ ഡെബിറ്റ് കാർഡിൽ ഇടയ്ക്കിടെ പ്രശ്‍നങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് കാര്യവട്ടത്തെ ശാഖയിൽ പുതിയ കാർഡിനായി അപേക്ഷ നൽകി. 

 മണിക്കൂറുകൾക്കകം ഒരു മൊബൈൽ നമ്പറിൽ നിന്ന് ബാങ്ക് മാനേജർ എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചു. പുതിയ കാർഡ് ശരിയായി എന്നറിയിച്ചായിരുന്നു സംഭാഷണം. ഒടിപി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ സുരേഷ് സംഭാഷണം അവസാനിപ്പിച്ചു. 

ഇതിനിടെയാണ് 42000 രൂപയുടെ ഓൺലൈൻ ഇടപാട് നടത്തി എന്ന സന്ദേശം ഫോണിൽ ലഭിച്ചത്. ഉടൻ ബാങ്ക് അധികൃതരെ വിളിച്ച് കാർഡ് ബ്ലോക്ക്‌ ചെയ്യുകയായിരുന്നു. ഔദ്യോഗിക വിവരങ്ങളുൾപ്പെടെ വിളിച്ച വ്യക്തി വെളിപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് ഇദ്ദേഹം. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. 


 

Follow Us:
Download App:
  • android
  • ios