ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മാണം. പ്രഷർ കുക്കർ ഉപയോഗിച്ച് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ച നൈജീരിയന്‍ സ്വദേശിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മാണം. പ്രഷർ കുക്കർ ഉപയോഗിച്ച് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ച നൈജീരിയന്‍ സ്വദേശിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ ഫ്ലാറ്റില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതായും പൊലീസ് കണ്ടെത്തി.

പത്ത് ലിറ്ററിന്‍റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയായിരുന്നു മയക്കുമരുന്ന് നിര്‍മ്മാണം. ഇന്‍റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചത്. സ്റ്റുഡന്‍റ് വിസയില്‍ ബെംഗളൂരുവിലെത്തിയ റിച്ചാര്‍ഡ് സിറിലാണ് അറസ്റ്റിലായത്. റിച്ചാര്‍ഡു സഹോദരനും ചേര്‍ന്നാണ് എംഡിഎംഎ അടക്കം നിര്‍മ്മിച്ചിരുന്നത്. 

പൊലീസ് എത്തിയ ഉടനെ സഹോദരന്‍ ഓടി രക്ഷപ്പെട്ടു. ഒരു കിലോ മീതെയ്ല്‍ സള്‍ഫോണയ്ല്‍ മീതെയ്ല്‍, അരക്കിലോ സോഡിയം ഹൈഡ്രോക്ടസൈഡ്, അഞ്ച് ലിറ്റര്‍ ആസിഡ് അടക്കം അമ്പത് ലക്ഷം രൂപയുടെ സാധങ്ങള്‍ കണ്ടെത്തി.ഇതേ ഫ്ലാറ്റിലെ ടെറസില്‍ സ്ഥിരം ലഹരിപാര്‍ട്ടികള്‍ നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരും സ്ഥിരം പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കായി അന്വേഷണം തുടങ്ങി.