പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വച്ചാണ് യൂനസ് പിടിയിലായത്.

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിയില്‍ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയിലായി. മുക്കം കുമാരനല്ലൂര്‍ സ്വദേശി ചേപ്പാലി വീട്ടില്‍ യൂനസ് (45) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂര്‍, മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് യൂനസ് പിടിയിലായത്. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അശോക് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ എം.എ സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി ശിവന്‍, പി.ആര്‍ വിനോദ്, എം.ബി ഷെഫീഖ്, ആര്‍.സി ബാബു എന്നിവരും ഉണ്ടായിരുന്നു. 


 സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്‌സൈസ് സംഘം പിടികൂടി. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് പിടിയിലായത്. കഴിഞ്ഞദിവസം എക്‌സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ആദിത്യന്‍ സഞ്ചരിച്ചിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ജയകുമാര്‍, ശിശുപാലന്‍, പ്രശാന്ത്, സതീഷ് കുമാര്‍, ഹര്‍ഷകുമാര്‍, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.