പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. പ്രതി പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമമെന്ന് പരാതി. പെരിന്തൽമണ്ണയിൽ സ്കാനിംഗിനായി കൊണ്ടുപോവുമ്പോൾ സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി.

ഏപ്രിൽ 27 ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. പ്രതി പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona