മലപ്പുറം: മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. മോങ്ങം സ്വദേശി അബ്ദു റസാഖിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച അവധി ദിവസം ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.