മലപ്പുറം: സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം.ജീവനക്കാരിയുടെ പരാതിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു.

ശനിയാഴ്ച്ച അവധി ദിവസമാണ് സംഭവം.ജോലി ചെയ്തു തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് താത്ക്കാലിക ജീവനക്കാരിയായ യുവിതിയെ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസറായ അബ്ദുറസാഖ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. മറ്റാരും ഓഫീസിലില്ലന്നിരിക്കെ അബ്ദുറസാഖ് ലൈഗിംകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

ബലപ്രയോഗത്തിന് മുതര്‍ന്നപ്പോള്‍ ഓഫീസിനു പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.പരാതിയില്‍ വനിത പൊലീസ് സെല്‍ മലപ്പുറം മോങ്ങം സ്വദേശിയായ അബ്ദുറസാഖിനെതിരെ കേസെടുത്തു. അബ്ദുറസാഖിനെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് അധ്യാപകര്‍ സമഗ്ര ശിക്ഷ കേരള ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള അബ്ദു റസാഖിനെ കണ്ടെത്താനുള്ള ശ്രമം ഉര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.