വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിൽ (37) നെ ആണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

വയനാട്‍: കൗൺസിലിംഗിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവ വൈദികൻ അറസ്റ്റിൽ. വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിൽ (37) നെ ആണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വർഗ്ഗീസ്.

Add Asianetnews as a Preferred SourcegooglePreferred

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗൺസിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികൻ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയെ തുടർന്ന് വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിലിനെ കമ്പളക്കാട് സി ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു. ഫാമിലി കൗൺസിലർ കൂടിയായ വൈദികൻ പരാതിക്കാരിയായ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് യുവതിയെയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി.

യുവതി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറിയ വൈദികൻ യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.