ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

മുഹ്സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീര്‍ മക്കയിലെത്തിയിരുന്നു. സംഭവത്തില്‍ ഭർത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

Read More: പ്രവാസി മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ച നിലയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona