ലൈസന്‍സുള്ള റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്.  വ്യാഴാഴ്ച രാത്രിയോടെ ലൈസന്‍സുള്ള തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

ചണ്ഡിഗഢ് : തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചിയമര്‍ന്നു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ തലയ്ക്ക് വെടിയേറ്റു. പഞ്ചാബിലെ കല്യാൺപൂർ ഗ്രാമത്തിലാണ് സംഭവം. മൊഹാലിയിലെ മൂന്നാം കമാൻഡോ ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസറായ പരംജിത് സിംഗിനാണ് വെടിയേറ്റത്.

48 കാരനായ രംജിത് സിംഗ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം. ലൈസന്‍സുള്ള റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. വ്യാഴാഴ്ച രാത്രിയോടെ ലൈസന്‍സുള്ള തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. രംജിത് സിംഗിന്‍റെ തലയിലാണ് ബുള്ളറ്റ് കയറിയത്. ഉടനെ തന്നെ ഇയാളെ ജലന്ധറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Read More : നോ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി മദ്യപാനം; ചോദ്യം ചെയ്ത സിഐയെ കയ്യേറ്റം ചെയ്തു, യുവാക്കള്‍ പിടിയില്‍