സെക്ടർ 29 ലെ ഒരു മദ്യശാലയിൽ നിന്ന് വെളുത്ത 2014 മോഡൽ മെഴ്‌സിഡസ്-സി 220 കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാൾ.

ഗുരുഗ്രാം: റോഡരികിൽ കാർ നിർത്തി മൂത്രമൊഴിക്കാനിറങ്ങിയ അഭിഭാഷകനെ കത്തിമുനയിൽ നിർത്തി മേഴ്സിഡസ് കാറുമായി കവർച്ചാ സംഘം കടന്നുകളഞ്ഞു. ​ഗുരുദ​ഗ്രാം സെക്ടർ 29 ഏരിയയിലാണ് സംഭവം. സെക്ടർ 66ൽ താമസിക്കുന്ന അഭിഭാഷകൻ അനൂജ് ബേദിയുടെ കാറാണ് നഷ്ടമായത്. ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. വ്യാഴാഴ്ച രാത്രി 8.50ഓടെ സെക്ടർ 29 ഏരിയയിലെ ഫയർ സ്റ്റേഷനും ഓഡി ഷോറൂം ചൗക്കിനുമിടയിലാണ് സംഭവം.

സെക്ടർ 29 ലെ ഒരു മദ്യശാലയിൽ നിന്ന് വെളുത്ത 2014 മോഡൽ മെഴ്‌സിഡസ്-സി 220 കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാൾ. ഓഡി ഷോറൂം ചൗക്കിന് തൊട്ടുമുമ്പ് റോഡരികിൽ കാർ നിർത്തി മൂത്രമൊഴിക്കാൻ ഇറങ്ങി‌ തിരിച്ചെത്തുമ്പോൾ, ഒരു ഹ്യുണ്ടായ് കാർ പിന്നിൽ നിന്ന് കാറിന് മുന്നിൽ നിർത്തി മൂന്ന് പേർ ഇറങ്ങി. അവരിൽ ഒരാൾകത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി മൂന്ന് പേർ കടന്നുകളഞ്ഞെന്ന് അനൂജ് ബേദി പരാതിയിൽ പറഞ്ഞു.

അവിഹിത ബന്ധം ആരോപിച്ച് കോണ്‍സ്റ്റബിളിന് ഭാര്യയുടെ മര്‍ദ്ദനം; വസ്ത്രമടക്കം വലിച്ചുകീറി രണ്ടാം ഭാര്യ

പരാതിയെത്തുടർന്ന് സെക്ടർ 29 പോലീസ് സ്റ്റേഷനിൽ ഐപിസി 382 (ക്രിമിനൽ ബലം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകൽ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐ സന്ദീപ് കുമാർ പറഞ്ഞു.