മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.

പാലക്കാട് : വടക്കഞ്ചേരിയിൽ വീണ്ടും പളളിയിൽ മോഷണം. മുഹ്‌യുദ്ദീൻ ഹനഫി പള്ളിയിൽ നേർച്ചപ്പെട്ടി കുത്തിതുറന്നാണ് മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. 
കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. രാത്രിയില്‍ നേർച്ച പെട്ടിക്ക് സമീപമെത്തി ഇരുന്നശേഷം ഭണ്ഡാരം കുത്തിതുറക്കുന്നതും പണമെടുത്ത് കടന്നുകളയുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. 

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി

എല്ലാ ആഴ്ചയിലും തുറക്കുന്ന നേർച്ച പെട്ടിയായതിനാൽ വലിയ സംഖ്യ നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.പ്രദേശത്ത് സമീപകാലത്ത് മോഷണ സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.

തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കരിക്ക് കൊണ്ട് ഇടിച്ചതായി പരാതി

YouTube video player