സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നായ്ക്കട്ടിയിൽ വൻ കവർച്ച. വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണാഭരണങ്ങളും കവർന്നു. മാളപ്പുരയിൽ അബ്ദുൾ സലിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോഴാണ് കവർച്ച നടന്നത്. അന്വേഷണം ആരംഭിച്ചു.