ദില്ലി: വിവിധ തരത്തിലുള്ള  ചൈനീസ് നിര്‍മ്മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ നടത്തിയ ശ്രമം തകര്‍ത്ത് ഭൂട്ടാന്‍ റോയല്‍ പൊലീസ്. ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ ബൊലേറോയാണ് ഭൂട്ടാന്‍ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

ചൈനയില്‍ നിന്ന് കഴുതപ്പുറത്തേറ്റിയാണ് ഇവ ഹിമാലയം കടത്തിയത്. ഇവ ബൊലേറോയിലേക്ക് നിറയ്ക്കുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് പിടികൂടിയത്.

ഇതില്‍ ഒരു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാന്‍ മീഡിയ പ്രസിഡന്റും ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്‍റെ എഡിറ്ററുമായ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.