ബംഗളുരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് സാധുവായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ പിടികൂടിയത്

കാസർകോട്: വാഹന പരിശോധനക്കിടെ സ്വകാര്യ ബസിൽ നിന്ന് കുഴൽപ്പണം പിടികൂടി. ബംഗളുരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് സാധുവായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ പിടികൂടിയത്. പണം കൊണ്ടുവന്ന മഞ്ചേശ്വരം കോയിപ്പാടി സ്വദേശി അബ്ദുൾ സമദിനെ അറസ്റ്റ് ചെയ്തു. ആദൂർ ചെക്പോസ്റ്റിൽ വച്ച് ബദിയടുക്ക എക്സൈസും ആദൂർ എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 

ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിന്‍റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ ( ആദൂർ ചെക് പോസ്റ്റ്), വിനോദ്, സദാനന്ദൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ തുടർനടപടികൾക്കായി ആദൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെന്ന് എക്സൈസ് അറിയിച്ചു. 

കണ്ണൂരിൽ വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു; മോഷണം വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം