ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. 

കണ്ണൂർ: കണ്ണൂർ മൊറാഴയിൽ വീട്ടിൽ മോഷണം. പത്ത് പവനും പതിനയ്യായിരം രൂപയും കവർന്നു. അഞ്ചാം പീടികയിലെ കുന്നിൽ ശശിധരന്‍റെ വീട്ടിലാണ് കവർച്ച. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയ വീട്ടുകാർ നാല് ദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ടെറസിലെ ഗ്രിൽസ് വാതിൽ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്.തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

YouTube video player