വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു

പാലക്കാട്: പൊള്ളാച്ചി ഗോപാലപുരത്ത് ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് വണ്ണാമട സ്വദേശി നന്ദകുമാറിനെ(26)യാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Asianet News Live