Asianet News MalayalamAsianet News Malayalam

യാത്രക്കാരെ ആക്രമിച്ച കേസിൽ കല്ലടയ്‍ക്കെതിരെ നടപടിയെടുത്തില്ല; പെർമിറ്റ് റദ്ദാക്കാനുള്ള നിര്‍ദേശം പാലിച്ചില്ല

യാത്രക്കാരെ ആക്രമിച്ച കേസിൽ കല്ലട ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയില്ല . പെർമിറ്റ് റദ്ദാക്കാൻ ഇരിങ്ങാലക്കുട ആർടിഒയ്ക്ക് നിർദേശം നൽകിയിരുന്നു .

rtos direction to cancel permit of kallada bus didn't followed
Author
Irinjalakuda, First Published Jun 20, 2019, 11:27 AM IST

ഇരിങ്ങാലക്കുട: യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കിയില്ല. അക്രമ സംഭവം പുറത്ത് വന്നതിന് പിന്നാലെ പെർമിറ്റ് റദ്ദാക്കാൻ ഇരിങ്ങാലക്കുട ആർ ടി ഒ ക്ക് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി ഇടപെട്ട കേസ് ആയതിനാൽ ആർ ടി ഒ ബോർഡ് ചേര്‍ന്ന് തീരുമാനം എടുക്കാനായിരുന്നു തീരുമാനം. എന്നാല്‍  ആർടിഒ ബോർഡ് യോഗം ചേരാൻ തീരുമാനിച്ചിട്ടും നടക്കാതെ വന്നതോടെ തീരുമാനം നീണ്ടു പോവുകയായിരുന്നു. 

കഴിഞ്ഞ ഏപ്രില്‍ മാസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ഹരിപ്പാട് വെച്ച് കേടായതിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്നുണ്ടായ സംഘർഷമുണ്ടായത്. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശി അജയഘോഷിനും സംഘത്തിന്റെ മർദ്ദനമേറ്റിരുന്നു. മര്‍ദനത്തിന് പിന്നാലെ ഇവരെ ബസ്സിൽ നിന്ന് ഇറക്കി വിട്ടു. കരിങ്കൽ കൊണ്ടായിരുന്നു ആക്രമണം. വൈറ്റില ഹബ്ബിൽ വെച്ചും മർദ്ദനം തുടർന്നുവെന്നായിരുന്നു ആരോപണം.

Follow Us:
Download App:
  • android
  • ios