വീടുകള്‍ കുത്തിതുറന്ന് റബ്ബർ ഷീറ്റ് മോഷണം നടത്തുന്നതാണ് ഷെമീറിന്‍റെ പതിവ്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകൾ നിലവിലുണ്ട്. കേസുകളെല്ലാം റബ്ബർ ഷീറ്റ് മോഷണം.
കൊല്ലം: കൊല്ലം ചടയമംഗലത്ത് കുപ്രസിദ്ധ റബ്ബർ മോഷ്ടാവ് പിടിയിൽ. മടത്തറ തുമ്പമൻതൊടി സ്വദേശി 40 വയസ്സുളള ഷെമീറാണ് പിടിയിലായത്. പല സ്ഥലത്തായി വാടക വീടെടുത്ത് താമസിച്ചിരുന്ന പ്രതിയെ വർക്കലയ്ക്ക് അടുത്ത് നിന്നാണ് പിടികൂടിയത്. നിലമേലുള്ള ഷീറ്റ് കടയിലാണ് പ്രതി സ്ഥിരമായി റബ്ബർ ഷീറ്റ് വിൽപ്പന നടക്കുന്നത്. പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
വീടുകള്‍ കുത്തിതുറന്ന് റബ്ബർ ഷീറ്റ് മോഷണം നടത്തുന്നതാണ് ഷെമീറിന്‍റെ പതിവ്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകൾ നിലവിലുണ്ട്. ചടയമംഗലത്ത് ഒൻപതും കടയ്ക്കലിൽ അഞ്ചും പളളിക്കലിൽ നാലും ആറ്റിങ്ങൽ, കിളിമാനൂർ, നഗരൂർ, പാരിപ്പളളി, പൂയപ്പള്ളി സ്റ്റേഷനുകളിൽ ഓരോ കേസ് വീതവുമാണ് ഇടാള്‍ക്കെതിരെയുള്ളത്. കേസ് എല്ലാം റബ്ബർ ഷീറ്റ് മോഷണം. റബ്ബർ ഷീറ്റ് വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കും എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ നിലമേൽ വേയ്ക്കൽ താജുദ്ദീന്റ 200 റബ്ബർ ഷീറ്റും കല്ലടതണ്ണി സ്വദേശി നാസറിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന 20 കിലോ റബ്ബർ ഷീറ്റും സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയിയിരുന്നു. സിസിടിവി ദ്യശ്യങ്ങളിൽ നിന്നാണ് സ്ഥിരം മോഷ്ടാവായ ഷെമീറാണ് ഈ മോഷണവും നടത്തിയതെന്ന് പൊലീസ് മനസിലാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഷെമീർ വീണ്ടും മോഷണം തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
