മഞ്ഞപ്പിത്തം ഉള്‍പ്പെടെ നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ള സഞ്ജയ് കുമാര്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.

ദില്ലി: ഇരിക്കാന്‍ സ്ഥലം നല്‍കാത്തതിന്‍റെ പേരില്‍ ദില്ലിയില്‍ മധ്യവയസ്കനായ ശുചീകരണ തൊഴിലാളിയെ ചൂലുകൊണ്ട് അടിച്ചുകൊന്നു. വടക്കന്‍ ദില്ലിയിലാണ് അമ്പതുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കിയല്ലെന്ന കാരണത്തിലാണ് തൊഴിലാളിയെ മര്‍ദ്ദിച്ചത്. 

അശോക് വിഹാറിന് സമീപമുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന സഞ്ജയ് കുമറിനോട് സഹപ്രവര്‍ത്തകനായ ബണ്ടി നീങ്ങി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുമാര്‍ ഇത് അനുസരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ സഞ്ജയ് കുമാറിന്‍റെ കൈയ്യില്‍ കരുതിയ ചൂലുപയോഗിച്ച് പ്രതി ഇയാളെ അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മര്‍ദ്ദനത്തിനിരയായ സഞ്ജയ് കുമാര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ഞപ്പിത്തം ഉള്‍പ്പെടെ നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ള സഞ്ജയ് കുമാര്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.