Asianet News MalayalamAsianet News Malayalam

5 കൊല്ലം മുമ്പ് നാട്ടിലെത്തിയത് കോടികളുമായി, ദുരൂഹതയായി സനു മോഹൻ, വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്

പതിമൂന്ന് വയ്യസുകാരി വൈഗ ദുരൂഹ സാഹിചര്യത്തിൽ മുങ്ങി മരിച്ച് 18 ദിവസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

sanu mohan missing case updates
Author
Kochi, First Published Apr 10, 2021, 8:27 AM IST

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്തുനിന്ന് കാണാതായ സനു മോഹൻ, വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം നൽകി. നിരവധി സാമ്പ ത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സനു മോഹൻ. പൂനൈയില്‍നിന്ന് 5 വർഷംമുമ്പ് ഇയാള്‍ കേരളത്തിലെത്തിയത് 11.5 കോടി രൂപയുമായിട്ടാണെന്ന് പൊലീസിന് വിവരം കിട്ടി.

പതിമൂന്ന് വയ്യസുകാരി വൈഗ ദുരൂഹ സാഹിചര്യത്തിൽ മുങ്ങി മരിച്ച് 18 ദിവസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. സനുമോഹൻ ഒളിവിൽ പോയെന്ന് കരുതുന്ന കോയന്പത്തൂരിലും ചെന്നൈയിലും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക ടീമുകളാണ് ക്യാമ്പ് ചെയ്യുന്നത്. കള്ളപാസ്പോർട്ട് ഉപയോഗിച്ച് സനുമോഹൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ കോയന്പത്തൂർ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണമുണ്ട്. കോയന്പത്തൂരിലെയും ചെന്നൈയിലും പൊതു ഇടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

വൈഗയുടെ മൃതദേഹം കണ്ടെത്തിയ കഴിഞ്ഞ മാർച്ച് 22 ന് പുലർച്ചെ വാളയാർ അതിർത്തി കടന്ന സനുമോഹൻ, സഞ്ചരിച്ചിരുന്ന വാഹനം പൊളിച്ചു കളയാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സനുമോഹൻ അവസാനം വിളിച്ച 400 നന്പരുകൾ പൊലീസ് തിരിച്ചറിഞ്ഞു. കോടികളുടെ സന്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ സനുമോഹന്‍റെ തിരോധാനത്തിൽ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വൈഗ ആറ് മാസങ്ങൾക്ക് മുൻപ് അഭിനയിച്ച ബില്ലി എന്ന സിനിമയുടെ സംവിധായകൻ ഷാമോൻ നവരംഗിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. 

Follow Us:
Download App:
  • android
  • ios