കോഴിക്കോട്: നഗരത്തിലെ സരോവരം പാർക്കിലെത്തിച്ച് വിദ്യാർത്ഥിനിയെ സഹപാഠി പീ‍ഡിപ്പിച്ച കേസിൽ അന്വേഷണം ഇഴയുന്നതായി പരാതി. സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. 

നടക്കാവ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടുവണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം പ്രണയം നടിച്ച് പീഡിപ്പിച്ച് മതപരിവർത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ ബിജെപി പ്രതിഷേധസമരം നടത്തി.