തിരുവനന്തപുരം: തിരുവല്ലത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറെ   പൊലീസ് അറസ്റ്റുചെയ്തു.  ബാലരാമപുരം ഐത്തിയൂർ സ്വദേശി സുനിൽ (49) ആണ് അറസ്റ്റിലായത്. കരുമത്ത് പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയെ തിരുവല്ലത്തെ സ്കുളിലേക്കുള്ള യാത്രക്കിടയിൽ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. 

കുട്ടിയുടെ സ്വാഭാവത്തിലുണ്ടായ മറ്റത്തെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയില്‍ നിന്നും വിവരം മനസിലാക്കിയ സ്ഥാപനത്തിലെ അധികൃതർ തിരുവല്ലം പോലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റിയതായി തിരുവല്ലം എസ്‌.ഐ സമ്പത്ത് പറഞ്ഞു.