ഫ്ലോറിഡ:  സ്വന്തം നഗ്നവീഡിയോ തന്‍റെ സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് അയച്ച സെക്രട്ടറി അറസ്റ്റില്‍. ഫ്ലോറിഡയിലെ ന്യൂപോര്‍ട്ടില്‍ ഹെയ്തര്‍ മതേയ്സണ്‍ (25) ആണ് പിടിയിലായത്. സ്നാപ് ചാറ്റില്‍ ലഭിച്ച വീഡിയോ കുട്ടി മാതാവിനെ കാണിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. പ്രതിയുടെ മുഖമുള്ള വീഡിയോ പരാതിക്കാര്‍ കാണിച്ചുവെന്ന് പൊലീസ് പറഞ്ഞു.

വീഡിയോയില്‍ പാന്‍റ്സ് ഇല്ലാതെ ഷര്‍ട്ട് മാത്രം ധരിച്ചുള്ള യുവതിയാണുള്ളത്. കുട്ടിയുടെ മൊഴി അനുസരിച്ച് സ്നാപ്പ് ചാറ്റിലാണ് ഈ വീഡിയോ ലഭിച്ചത്. ഇതിന്‍റെ കോപ്പി എടുത്ത് വച്ച ശേഷം കുട്ടി അമ്മയെ കാണിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതോടെ താന്‍ വീഡ‍ിയോ അയച്ച് നല്‍കിയതായി യുവതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.