Asianet News MalayalamAsianet News Malayalam

ഹിന്ദു വിദ്യാർഥിയെ സഹപാഠിയെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപിക അറസ്റ്റില്‍

സംഭാല്‍ ജില്ലയിലെ അസ്മോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലായിരുന്നു ഹിന്ദു വിദ്യാര്‍ത്ഥിക്ക് ദുരനുഭവം ഉണ്ടായത്

School teacher directs Muslim student to slap Hindu classmate in uttar pradesh Sambhal arrested etj
Author
First Published Sep 29, 2023, 8:40 AM IST

സംഭാല്‍: ഉത്തര്‍പ്രദേശിൽ ഹിന്ദു വിദ്യാർഥിയെ സഹപാഠിയെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അധ്യാപിക ഷൈസ്തയെ അറസ്റ്റ് ചെയ്തത്. സംഭാല്‍ ജില്ലയിലെ അസ്മോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലായിരുന്നു ഹിന്ദു വിദ്യാര്‍ത്ഥിക്ക് ദുരനുഭവം ഉണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 323 വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. 

സ്കൂള്‍ ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കാതിരുന്ന അഞ്ചാം ക്ലാസുകാരന്റെ മുഖത്തടിക്കാന്‍ സഹപാഠിയായ മുസ്ലിം വിദ്യാര്‍ത്ഥിയോട് അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. സംഭവം മകന്റെ മതവിശ്വാസത്തെ അടക്കം ബാധിച്ചതായാണ് കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാസം മുസാഫര്‍നഗറിലും സമാന സംഭവം നടന്നിരുന്നു. മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗി മുസ്ലിം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ സഹപാഠികളോട് ആവശ്യപ്പെടുകയും കുട്ടികള്‍ അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

അധ്യാപികയുടെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുസ്ലിം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ അധ്യാപിക സഹപാഠികളോട് ആവശ്യപ്പെടുകയായിരുന്നു. മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയർന്നു. ഇതിനേ തുടർന്ന് അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ കേസെടുത്തിരുന്നു.

മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്ക് എട്ടിന്റെ പണി; കടുത്തവകുപ്പ് ചുമത്തി യുപി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios