കൊട്ടാരക്കര: ആക്രികച്ചവടക്കാരനെ കൊന്ന കേസിൽ  സഹായിയെ കോടതി റിമാഡ് ചെയ്തു. തമിഴ്‌നാട് സ്വദേശി ശെൽവകുമാറിനെയാണ് വ്യാഴാഴ്ച രാത്രി പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ട്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് സഹായി ശിവകുമാറിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

മദ്യലഹരിയിൽ ശെൽവനെ ശിവകുമാർ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി പുലമൺ തോട്ടിലെ ചതുപ്പിൽ തള്ളി.

ഇവിടെ നിന്ന് തിരികെ പോയ ശിവകുമാര് പൊലീസ് അന്വേഷണം തന്നിലേക്ക് നീളുന്നത് അറിഞ്ഞ് കീഴടങ്ങുകയായിരുന്നു.