Asianet News MalayalamAsianet News Malayalam

ലിഫ്റ്റ് ചോദിച്ച് കയറിയ വയോധികന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അന്ധേരി സ്‌റ്റേഷനിലേക്ക് അരുണ്‍ അഗര്‍വാള്‍ 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്. മഴയായതിനാല്‍ മറ്റ് വണ്ടികളൊന്നും കിട്ടാതെ നില്‍ക്കുകയാണെന്ന് ധരിച്ചാണ് യുവതി ഇയാളെ സ്‌കൂട്ടറില്‍ കയറ്റിയത്.  
 

Senior citizen molests 22-year-old woman after asking for lift
Author
Mumbai, First Published Aug 5, 2019, 9:11 AM IST

മുംബൈ: സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വയോധികന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് രാജന്‍ അഗര്‍വാളിനെ (65) പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അന്ധേരി സ്‌റ്റേഷനിലേക്ക് അരുണ്‍ അഗര്‍വാള്‍ 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്.  മഴയായതിനാല്‍ മറ്റ് വണ്ടികളൊന്നും കിട്ടാതെ നില്‍ക്കുകയാണെന്ന് ധരിച്ചാണ് യുവതി ഇയാളെ സ്‌കൂട്ടറില്‍ കയറ്റിയത്.  

എന്നാല്‍ യാത്രയ്ക്കിടെ അരുണ്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ഉടന്‍ യുവതി സ്‌കൂട്ടര്‍ നിര്‍ത്തി ബഹളം കൂട്ടിയതോടെ അരുണ്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios