ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്താനെത്തിച്ച 51 കിലോ ഹെറോയ്ൻ നേപ്പാളിൽ പിടികൂടി. 

ദില്ലി: ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്താനെത്തിച്ച 51 കിലോ ഹെറോയ്ൻ നേപ്പാളിൽ പിടികൂടി. 7 ദക്ഷിണാഫ്രിക്കൻ യുവതികളാണ് ഹെറോയ്ൻ കടത്താൻ ശ്രമിച്ചത്. ലഹരിമരുന്നുമായി ഏതാനും വിദേശ യുവതികൾ വരുന്നുണ്ടെന്ന രഹസ്യ സന്ദേശം നേപ്പാൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന പരിശോധനയും ഏർപ്പാടാക്കിയിരുന്നു. 

ഇതിനിടിയിലാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 7 യുവതികൾ പിടിയിലാകുന്നത്. ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തി. 51 കിലോ ഹെറോയ്നാണ് ഉണ്ടായിരുന്നത്. 1.2 ബില്യൺ നേപ്പാൾ രൂപ വില മതിക്കുന്നവയാണിവ. 7 യുവതികളെയും നേപ്പാൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ലഹരിമരുന്നിന്‍റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് യുവതികൾ വെളുപ്പെടുത്തിയത്. കൂടുതൽ പേർ ലഹരിമരുന്നുമായി നേപ്പാളിലേക്ക് എത്തിയേക്കുമെന്ന വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ഊർജിതമാക്കി.

Read more: അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ച കേസ്, ക്രൈം നന്ദകുമാര്‍ റിമാൻഡിൽ

കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി

കാസര്‍കോട്: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വെച്ചത് ശ്രീഹരിയാണ്. ഇതിൽനിന്ന് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ മരിച്ചത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പോലീസിന് മൊഴി നൽകി.

Read more: ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന സംഭവം: നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ

മാധവന്‍ നമ്പ്യാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരിച്ചത്. വലത് കാല്‍മുട്ടിന് വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഇദ്ദേഹത്തെ വൈകിയാണ് കണ്ടത്. സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്പ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. . മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.