വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല- നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാം എന്ന ഏഴു വയസുകാരനെയാണ് കാണാതായത്.
മലപ്പുറം: വളാഞ്ചേരിയിൽ ഏഴു വയസുകാരനെ (Seven Year old Boy Missing) ദുരൂഹ സാഹചര്യത്തിൽ കാണാതായി. വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല- നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാം എന്ന ഏഴു വയസുകാരനെയാണ് കാണാതായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി. അപ്പാർട്ട്മെന്റിൽ നിന്നും കഴിഞ്ഞ ദിവസം ഒരു യുവാവിനെ പുറത്താക്കിയിരുന്നു. കുട്ടിയെ കാണാതായ ദിവസം ഈ യുവാവ് ഇവിടെ എത്തിയിരുന്നതായാണ് അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്.
