കൊച്ചി: നമ്മുടെ സോഷ്യൽ മീഡിയ ചാറ്റ് റൂമുകൾ വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ ഇടങ്ങളാകുന്നു. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കച്ചവടം നടക്കുന്നത്. മലയാളി പെൺകുട്ടികളും വീട്ടമ്മമാരുമടക്കം നിരവധിപേരാണ് വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ കണ്ണികളായെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

ഒരു ഇൻസ്റ്റഗ്രാം ഐഡിയുണ്ടെങ്കിൽ നിങ്ങളുടെ ചാറ്റ് റൂമുകളെ വെർച്വൽ സെക്സിനുള്ള വേദിയാക്കാം. അത്തരം സാധ്യകളെ ചൂഷണം ചെയതാണ് ലൈംഗിക വ്യാപാരത്തിന്‍റെ പുതിയ സാധ്യതകൾ തേടുന്നത്.
 

ഇൻസ്റ്റഗ്രാമിൽ വെർച്വൽ ലൈംഗിക വ്യാപരത്തിന് നിരവധി ഐഡികളാണ് ഉള്ളത്. വെറുതെ കയറി താൽപ്പര്യം അറയിച്ചാൽ മാത്രം മതി. അടുത്ത നിമിഷം മറുപടി. ഒന്നോ രണ്ടോ വരികളിൽ മാത്രം നീളുന്ന സംഭാഷണങ്ങൾ  അതിന് മുൻപ് കണക്കുറപ്പിച്ച് കാശ് വാങ്ങും. ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ചുള്ള ഇടപാടുകൾക്ക് ഇടനിലക്കാരുണ്ട്. ഇത്തരം ആളുകളുടെ വലയിൽ നിരവധി മലയാളി പെൺകുട്ടികളും. താൽപ്പര്യം അനുസരിച്ച് ആരെയും തെരഞ്ഞെടുക്കാം. മലയാളി പെൺകുട്ടികളുടെ ഐഡി നൽകാൻ 550 രൂപ. പണം അടച്ചപ്പോൾ ഉടൻ വന്നു. രണ്ട് ഇസ്റ്റ ഐഡിയും വാട്സാപ് നമ്പറും. തൊട്ട് പിന്നാലെ ഇൻസ്റ്റ ഐഡിയുള്ള മലയാളി ഫോണിലെത്തി.

സെക്സ് ചാറ്റിന് മാത്രമാണെങ്കിൽ ഒരു തുക, ഫോട്ടോ മാത്രമാണെങ്കിൽ മറ്റൊരു തുക. വീഡിയോ കോൾ ആണെങ്കിൽ കൂടുതൽ പണം. ഇടപാടിന് തയ്യാറെങ്കിൽ ഗൂഗിൾ പേ വഴി പണം അയക്കാം. പണം അക്കൗണ്ടിലെത്തിയാൽ ചാറ്റ് റൂം റെഡി, പറഞ്ഞുറപ്പിച്ച സമയത്ത് നഗ്നരായി പെൺകുട്ടികൾ മറുതലയ്ക്കൽ എത്തും.

ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വെർച്വൽ ചാറ്റ് റൂം നേരത്തെ ഉണ്ടെങ്കിലും ലോക് ഡൗൺ കാലത്താണ് ഇവ സജീവമായി. പ്രായപരിധിയില്ലാത്ത ലൈംഗിക വ്യാപരമായതിനാൽ കുട്ടികളടക്കം ഈ വ്യാപാരത്തിൽ പങ്കാളികളാകുന്നു.

സാധാരണ ഉപയോഗത്തെയും അസാധാരണ ഉപയോഗത്തെയും തമ്മിൽ വേർതിരിക്കാനാകില്ലെന്നതാണ് വെർച്വൽ ലൈംഗിക വ്യാപാരമേഖല പൊലീസിന്‍റെ കണ്ണുകൾക്കപ്പുറമാക്കുന്നത്. ഇതൊരു തട്ടിപ്പ് മാത്രമല്ല കുട്ടികളിലും മുതിർന്നവരിലും സെക്സ് അഡിക്ഷൻ ഗുരുതര മാനസിക ശാരീരിക പ്രശനങ്ങൾക്കും കാരണമാകുകയാണ്.