രാജ്കോട്ട്: മരുമകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ വൈറലായതോടെ പരാതിയുമായി നാല്‍പ്പത്തിയാറുകാരിയായ വീട്ടമ്മ. രാജ്കോട്ടിലെ കുച്ഛിലുള്ള ബച്ചൗ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി ഇവര്‍ എത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷമായി മരുമകനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ ഇളയ സഹോദരിയുടെ മകന്‍റെ മൊബൈല്‍ ഫോണില്‍ ലഭിച്ചതായി അവര്‍ അറിയിച്ചതോടെയാണ് സ്ത്രീ  പൊലീസിനെ സമീപിച്ചത്. ഈ ദൃശ്യങ്ങള്‍ മരുമകന്‍ തന്നെയാണ് ഷൂട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിക്കാരിയായ സ്ത്രീക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്.

ഇതില്‍ ഇളയ മകളുടെ വിവാഹ ശേഷം ഇവര്‍ മരുമകനുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയായിരുന്നു. ഇവര്‍ ആദ്യവട്ടം മേഘപാറില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെ വീഡിയോ ആണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പരാതി.

ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതോടെ കഴിഞ്ഞ എട്ട് മാസമായി മരുമകന്‍ സ്വദേശം വിട്ട് ബച്ചൗിലേക്ക് താമസം മാറിയിരുന്നു. പരാതി ലഭിച്ചതോടെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും വീഡിയോ വൈറലാക്കിയയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എം കെ ചൗധരി പറഞ്ഞു.