Asianet News MalayalamAsianet News Malayalam

കായികാധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി, നിർബന്ധിത അവധിയിൽ വിട്ടു

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് കായികാധ്യാപകനെതിരെ മൊഴി നൽകിയത്. അധ്യാപകൻ പല തവണ  കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി.

sexual assault allegation against teacher in kannur accused sent on leave not suspended
Author
Kannur, First Published Nov 29, 2019, 2:49 PM IST

കണ്ണൂർ: പയ്യാവൂർ പഞ്ചായത്തിലെ സ്വകാര്യ ഹൈസ്കൂളിൽ എട്ട് വിദ്യാർത്ഥിനികളെ കായികാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്കൂളിൽ ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ. പരാതിയെ തുടർന്ന് അധ്യാപകനോട്  അവധിയിൽ പ്രവേശിക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.  നേരത്തെയും അധ്യാപകനെതിരെ പരാതികൾ ഉണ്ടായെന്നും സ്കൂൾ മാനേജ്മെന്റ് ഒതുക്കിത്തീർത്തെന്നും നാട്ടുകാർ ആരോപിച്ചു

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് കായികാധ്യാപകനെതിരെ മൊഴി നൽകിയത്. അധ്യാപകൻ പല തവണ  കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടേയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടേയും നേതൃത്വത്തിൽ ഇന്നലെ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വെളിപ്പെടുത്തൽ. നേരത്തെയും അധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്കൂൾ മാനേജ്മെന്റ് ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചു.

കൗൺസിലിങ്ങിനിടെ കിട്ടിയ പരാതികൾ പൊലീസിന് കൈമാറുമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios