വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ അച്ഛന്‍ തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. 

കോട്ടയം: കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. 

മന്ത്രി വി എൻ വാസവൻ ആശുപത്രിയിൽ നേരിട്ടെത്തി എസ്ഐയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. വിദ്യാധരന് ചികിത്സ കൃത്യമായി ഉറപ്പാക്കുമെന്നും ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാധരൻ അപകട നില തരണം ചെയ്തുവെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona