സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രദീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു

പത്തനംതിട്ട: കൊവിഡ് സെന്ററിലെ പീഡന കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. മൂഴിയാർ സ്വദേശി എംപി പ്രദീപിനെ ദില്ലിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 36 വയസാണ് പ്രതിക്ക് പ്രായം. കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ പരാതി. 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രദീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം