Asianet News MalayalamAsianet News Malayalam

താമരശ്ശേരിയില്‍ നായാട്ട് സംഘം പിടിയില്‍; തോക്കും തിരകളും കാട്ടുപന്നിയിറച്ചിയും പിടിച്ചെടുത്തു

താമരശേരി പുതുപ്പാടിയില്‍ ആറംഗ നായാട്ട് സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് നാടന്‍തോക്കും തിരകളും കാട്ടു പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു.
 

six arrested for hunting thamarassery
Author
Kerala, First Published Mar 31, 2020, 12:57 AM IST

കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ ആറംഗ നായാട്ട് സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് നാടന്‍തോക്കും തിരകളും കാട്ടു പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു. താമരശേരി റേഞ്ചിലെ പുതുപ്പാടി സെക്ഷനില്‍ കൊളമല വനഭാഗത്ത് നിന്നാണ് ആയുധങ്ങളുമായി ആറംഗസംഘം പിടിയിലായത്. 

രഹസ്യ വിവരത്തെത്തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ സുധീര്‍ നേരോത്തിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പരിശോധന നടത്തുകയായിരുന്നു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ജംഷീദ്, ഈങ്ങാപ്പുഴ ചമല്‍ സ്വദേശികളായ സുരേഷ് കുമാര്‍, ജയന്‍, കട്ടിപ്പാറ സ്വദേശകളായ റഫീഖ്, ,ഷെഫീഖ്, കൊക്കയാര്‍ സ്വദേശി ജോസഫ് എന്നിവരാണ് പിടിയിലായത്. 

ഇവരുടെ പക്കല്‍ നിന്ന് നാടന്‍ തോക്ക്, തിരകള്‍, കത്തികള്‍,  ടോര്‍ച്ച് ലൈറ്റ്, ഹെഡ് ലൈറ്റ് എന്നിവ പിടിച്ചെടുത്തു. സമീപത്തെ സ്വകാര്യ എസ്റ്റേറ്റ് കെട്ടിടത്തില്‍ ഇവര്‍ ഒളിപ്പിച്ചിരുന്ന എട്ട് കിലോ കാട്ടു പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു. സംഘത്തിലെ പലരും ഈ മേഖലയില്‍ സ്ഥിരം നായാട്ട് നടത്തുന്ന സംഘത്തിലുളളവരാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

Follow Us:
Download App:
  • android
  • ios