Asianet News MalayalamAsianet News Malayalam

ജിമ്മിന് നേരെ നടത്തിയ വെടിവെപ്പിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടു

ജിമ്മിന് മുകളിലെ വീട്ടിൽ താമസിക്കുന്ന പ്രിൻസ് രാജ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ഇന്ദര്‍പുരിയിൽ ശനിയാഴ്ചയാണ് സംഭവം. അക്രമണത്തിൽ 29കാരനായ മഹേന്ദർ എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

six Year Old Boy Killed In Firing At Delhi Gym
Author
New Delhi, First Published Mar 10, 2019, 4:27 PM IST

ദില്ലി: ജിമ്മിന് നേരെയുണ്ടായ വെടിവെപ്പിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടു. ജിമ്മിന് മുകളിലെ വീട്ടിൽ താമസിക്കുന്ന പ്രിൻസ് രാജ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ഇന്ദര്‍പുരിയിൽ ശനിയാഴ്ചയാണ് സംഭവം. അക്രമണത്തിൽ 29കാരനായ മഹേന്ദർ എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

സംഭവം നടന്ന ദിവസം രാത്രി 8.45 ഓടെയാണ് വെടിവെപ്പ് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ആറ് വയസുകാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയുമായിരുന്നു. വീടിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്ന കുട്ടിക്ക് വെടിയേൽക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മഹേന്ദറിന് പരിക്കേറ്റത്. ഇയാളെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേന്ദർ  അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ദർപുരിലെ തന്നെ ജെജെ കോളനിയിലെ നാല് യുവാക്കളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios