അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഇപ്പോള്‍ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ലക്നൗ സീനിയര്‍ സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു

ലക്നൗ: ഞായറാഴ്ച വൈകുന്നേരത്തോടെ കാണാതായ ആറ് വയസുകാരിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. പിതാവിന് ഒപ്പം ജോലി ചെയ്യുന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഇപ്പോള്‍ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ലക്നൗ സീനിയര്‍ സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു. ആറ് വയസ് മാത്രമുള്ള കുട്ടിയാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്.

കുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്യുന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മുറിവേറ്റ നിലയില്‍ കണ്ടെത്തിയതിനാല്‍ ഉടന്‍ ട്രോമ സെന്‍ററിലേക്ക് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കണ്ടെത്തിയ വീട്ടിലെ ആള്‍ക്കെതിരെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.