കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബന്ധുവായ യുവാവ് വീടിനടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍(Uttar Pradesh) ആറുവയസുകാരിയെ(Minor girl) ബന്ധുവായ യുവാവ് പീഡിപ്പിച്ചു(rape). സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനായ പ്രതിയെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു. ഉത്തര്‍ പ്രദേശിലെ ഗ്രാമപ്രദേശമായ ബദൗണില്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വ്യാഴ്ച വൈകുന്നേരം പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദാരുണമായ സംഭവം നടന്നത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബന്ധുവായ യുവാവ് വീടിനടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഏറെ നേരമായിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പ്രദേശത്താകെ തെരച്ചില്‍ നടത്തി. പെണ്‍കുട്ടിയെ വനത്തിലേക്ക് യുവാവ് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തി.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വനത്തിനുള്ളില്‍ ഏറെ നേരം നടത്തിയ തെരച്ചിലൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. പ്രായപൂര്‍ത്തായാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയെ മൊഴിയെടുത്തതിന് ശേഷം വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.